മൂലമറ്റം: പൊതുവഴിയില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ വൈദ്യുതി ബോര്‍ഡിന് ഇളവ് നല്‍കേണ്ടതില്ലെന്ന് അറക്കുളം പഞ്ചായത്ത് തീരുമാനം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചേര്‍ന്ന പ്രത്യേക കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. മേയ് 31ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ ഭക്ഷണാവശിഷ്ടങ്ങളും മറ്റും പഞ്ചായത്ത് സ്ഥലത്തിട്ട് കത്തിച്ചിരുന്നു. ഇതിനെതിരെ 10,000 രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിന് പഞ്ചായത്ത് നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഴയൊടുക്കുന്നതില്‍ ഇളവ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പിഴയൊടുക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കമ്മിറ്റി യോഗം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.