തൊടുപുഴ: സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം. ജിനദേവന്‍റെ 28ആം ചരമവാർഷികം ആചരിച്ചു. തൊടുപുഴയിൽ സി.പി.എം ഏരിയ കമ്മിറ്റിയുടെയും എം. ജിനദേവൻ സ്‌മാരകട്രസ്‌റ്റിന്‍റെയും നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന അനുസ്‌മരണ സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി അധ്യക്ഷതവഹിച്ചു. ട്രസ്‌റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ വിതരണം ചെയ്‌തു. 36 വിദ്യാർഥികൾ സ്‌കോളർഷിപ് ഏറ്റുവാങ്ങി. ജില്ല സെക്രട്ടറിയറ്റ് അംഗം വി.വി. മത്തായി, ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ട്രസ്‌റ്റ് സെക്രട്ടറി വി.വി. ഷാജി, കോഓഡിനേറ്റർ സി.കെ. ലതീഷ് എന്നിവർ സംസാരിച്ചു. എം. ജിനദേവന്‍റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.