സ്വപ്നയെ അവതരിപ്പിക്കുന്നത്​ സ്വാതന്ത്ര്യസമര സേനാനിയെ ​പോലെ - എം.എം. മണി

തൊടുപുഴ: സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തയാളെപ്പോലെയാണ്​ സ്വപ്ന സുരേഷിനെ പ്രതിഷേധക്കാർ അവതരിപ്പിക്കുന്നതെന്ന്​ എം.എം. മണി. തൊടുപുഴയിലെ എച്ച്‌.ആർ.ഡി.എസ്‌. അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫിസിലേക്ക്‌ സി.പി.എം നടത്തിയ പ്രതിഷേധമാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്‌.എസിന്റെ വലയത്തിൽ അകപ്പെട്ട ശേഷമാണ്‌ സ്വപ്ന പുതിയ വെളിപാടുമായി വന്നിരിക്കുന്നത്‌. ഗൂഢാലോചനയിലൂടെ പുതിയ കഥ മെനഞ്ഞതിന്റെ ലക്ഷ്യം വ്യക്തമാണ്‌. മുഖ്യമന്ത്രിയെയും കുടുംബത്തെയും തേ​ജോവധം ചെയ്യാനും സർക്കാറിനെ ദുർബലപ്പെടുത്താനുമുള്ള നീക്കം നടക്കില്ല. മുഖ്യമന്ത്രിക്ക്‌ സംരക്ഷണം നൽകാനുള്ള ബാധ്യത പൊലീസിനുണ്ട്‌. അതാണവർ നിർവഹിക്കുന്നത്‌. അല്ലാത്തപക്ഷം സംരക്ഷണം നൽകാൻ സി.പി.എമ്മിനറിയാമെന്നും എം.എം. മണി പറഞ്ഞു. അംഗൻവാടി കെട്ടിടത്തിന്‍റെ സീലിങ് ​തകർന്നു നെടുങ്കണ്ടം: രണ്ട്​ വർഷം മുമ്പ്​ നിർമിച്ച അംഗൻവാടി​​ കെട്ടിടത്തിന്‍റെ സീലിങ്​ തകർന്നുവീണു. നെടുങ്കണ്ടം കുഞ്ഞന്‍ കോളനി അംഗൻവാടിയില്‍ കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിച്ചിരുന്ന മുറിയുടെ സീലിങ്​ ആണ് തകര്‍ന്നത്. സംഭവസമയം കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ഏതാനും മാസം മുമ്പ്​ കെട്ടിടത്തിന്‍റെ ഒരു ഭാഗത്തെ സീലിങ്​ തകര്‍ന്നിരുന്നു. ബാക്കി ഭാഗവും അപകടഭീഷണിയിലാണെന്ന്​ ചൂണ്ടിക്കാട്ടി പഞ്ചായത്ത്​ അധികൃതർക്കും ഐ.സി.ഡി.എസിനും അംഗൻവാടി ജീവനക്കാർ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ്​ 14 ലക്ഷം രൂപ ചെലവിട്ടാണ്​ നെടുങ്കണ്ടം സാക്ഷരതാ മിഷന്‍ കെട്ടിടത്തിന് മുകള്‍ ഭാഗത്ത് അംഗൻവാടിക്കായി മുറികള്‍ നിർമിച്ചത്. TDL anganvadi നെടുങ്കണ്ടം കുഞ്ഞന്‍ കോളനിയിലെ അംഗൻവാടി കെട്ടിടത്തിന്‍റെ സീലിങ്​ അടർന്ന്​ വീണ നിലയിൽ സായാഹ്​ന ധർണ തൊടുപുഴ: കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാഷനൽ ജനശക്​തി കോൺഗ്രസ്​ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്​.എൻ.എൽ ഓഫിസിന്​ മുന്നിൽ സായാഹ്​ന ധർണ സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്‍റ്​ മനോജ്​ ശങ്കരനല്ലൂർ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.സി. രമേശൻ മുണ്ടക്കാട്ട്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എം.എം.​ സെയ്ത്​ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്​ മണേയേലി, ജീവൻ തോമസ്​ മേടക്കൽ, കെ.യു. ബിജു, ടി.എം. മണി, വി.എം. ഗിരിജ, കെ.എസ്​. സജീവൻ, പി.കെ. ശ്രീദേവി, കെ.കെ. രാജു, എൻ. ശിവൻ, ബാബാകുഞ്ഞ്​, ആൽവിൻ ജോസഫ്​ തുടങ്ങിയവർ നേതൃത്വം നൽകി. TDL dharna കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാഷനൽ ജനശക്​തി കോൺഗ്രസ്​ തൊടുപുഴ ബി.എസ്​.എൻ.എൽ ഓഫിസിന്​ മുന്നിൽ നടത്തിയ സായാഹ്​ന ധർണ ദേശീയ പ്രസിഡന്‍റ്​ മനോജ്​ ശങ്കരനല്ലൂർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.