കട്ടപ്പനയിലെ എല്ലാ വാർഡിലും കുടിവെള്ളമെത്തിക്കും -മന്ത്രി

കട്ടപ്പന: നഗരസഭയിലെ എല്ലാ വാർഡിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി അടുത്ത മൂന്നുവർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വാഴവര കൗന്തി പട്ടികജാതി കോളനി വികസന പദ്ധതി രൂപവത്​കരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംബേദ്കർ പദ്ധതിയിൽപെടുത്തി പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയാറാക്കലാണ് കൗന്തി പട്ടികജാതി കോളനിയിൽ നടന്നത്. അംബേദ്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി-വർഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിക്കായി ഒരുകോടിയാണ് അനുവദിച്ചിരിക്കുന്നത്. നഗരസഭ വാർഡ് കൗൺസിലർ ബിനു കേശവൻ അധ്യക്ഷതവഹിച്ചു. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, കേരള കോൺ എം. ജില്ല സെക്രട്ടറി മനോജ് എം.തോമസ്, വാർഡ് കൗൺസിലർ ജസി ബെന്നി, നിർമിതി പ്രോഗ്രാം കോഓഡിനേറ്റർ ദിലീപ്, ശാലിനി മണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.