എ.ടി.എം, സി.ഡി.എം പ്രവർത്തനമാരംഭിച്ചു

തൊടുപുഴ: കാരിക്കോട് സഹകരണ ബാങ്കിന്‍റെ കുമ്മംകല്ല് ശാഖയോട്​ ചേർന്ന് എ.ടി.എം, സി.ഡി.എം മെഷീൻ സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ സി.എസ്. ഷാജി അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി പി.വി. മോളി, വൈസ്​ പ്രസിഡന്‍റ്​ പി.എസ്. രാജൻ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.എ. കരീം, ഇ-വെയർ സോഫ്റ്റ് ടെക് കമ്പനി സി.ഇ.ഒ സജീവ് പുഷ്പമംഗലം, കൗൺസിലർ സബീന ബിഞ്ചു, മുതലക്കോടം സഹകരണ ബാങ്ക് പ്രസിഡന്‍റ്​ വി.ബി. ജമാൽ, തൊടുപുഴ സഹകരണ ബാങ്ക് പ്രസിഡന്‍റ്​ പ്രശോഭ് ആർ.നായർ, കുമാരമംഗലം ബാക്ഷക്​ എം.എം. മാത്യു എം.ജി. സുരേന്ദ്രൻ, സുമ ജോയി എന്നിവർ സംസാരിച്ചു. ഏത് ബാങ്കിന്‍റെയും എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനും യൂനിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കനറാ ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയിലേക്ക് സി.ഡി.എം വഴി പണം അടക്കാനും കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. FOTO TDL ATM കാരിക്കോട് സഹകരണ ബാങ്ക് കുമ്മംകല്ല് ശാഖയിൽ ആരംഭിച്ച എ,ടി.എം, സി.ഡി.എം മെഷീൻ ഉദ്ഘാടനം കേരള ബാങ്ക്​ ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിക്കുന്നു സൗജന്യ ദന്തപരിശോധന ക്യാമ്പ് അടിമാലി: സലൂദ്​ ​ഫെസ്റ്റ് 2022 ആരോഗ്യമേളയോട്​ അനുബന്ധിച്ച്​ അടിമാലി വിശ്വദീപ്തി സ്കൂൾ ഓഡിറ്റോറിയത്തിൽ അൽഅസ്​ഹർ ഡെന്‍റൽ കോളജ്​ പബ്ലിക്‌ ഹെൽത്ത്‌ ഡെന്‍റിസ്​റ്ററി വിഭാഗം മേധാവി ഡോ. അബ്ദുൽസഹിറിന്‍റെ നേതൃത്വത്തിൽ സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട്​ ബോധവത്കരണവും നടന്നു. തുടർചികിത്സ ആവശ്യമായവരെ അൽഅസ്​ഹർ ഡെന്‍റൽ കോളജിലേക്ക്​ റഫർചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ആരോഗ്യമേള ഉദ്​ഘാടനം ചെയ്തു. എ. രാജ എം.എൽ.എ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, കലക്ടർ ഷീബ ജോർജ്, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.