തൊടുപുഴ: ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. നാലുദിവസത്തിനിടെ 906 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണംകൂടിയാകുമ്പോൾ ഇരട്ടിയിലേറെ വരും. കഴിഞ്ഞദിവസം പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയറിളക്ക രോഗങ്ങളെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ 250 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 10 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. കാലാവസ്ഥയിലെ മാറ്റം മൂലം പനിയും ചുമയുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടിയതായി ഡോക്ടർമാർ പറയുന്നു. കോവിഡ് കേസുകളിലും വർധനയുണ്ട്. ഈ സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വായുവിലൂടെ പകരുന്ന വൈറൽ പനി വിവിധ വൈറസുകൾ കാരണമാണ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ അപകടകരമല്ലാത്ത വൈറൽ പനി ഏഴുദിവസം നീളാം. എങ്കിലും പനി ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.