മൂലമറ്റം: കാലവർഷം എത്തിയതോടെ ഭീതിയാലായി താഴ്‌വാരം കോളനി. പ്രളയജലത്തിൽ ഒലിച്ചുപോയ നച്ചാർ പുഴയോരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം ജലവിഭവ വകുപ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നച്ചാറിലെ ചളിയും മണ്ണും മാറ്റി പുഴയുടെ ആഴംകൂട്ടി. എന്നാൽ, ആഴം കൂട്ടിയപ്പോൾ നച്ചാറിന്‍റെ വീതി കുറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലെ മലവെള്ളപ്പാച്ചിലിൽ നച്ചാർ പുഴയിലൂടെ ഒഴുകിയെത്തിയ പ്രളയജലത്തിൽ പുഴയുടെ ഇരുകരകളും തകർന്ന് ഒട്ടേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. നച്ചാർ പുഴയുടെ സംരക്ഷണഭിത്തി തകർത്ത് പുഴ രണ്ടായി പിരിഞ്ഞ് താഴ്വാരം കോളനിയിലൂടെ ഒഴുകി. ഇപ്പോൾ ഇരുവശങ്ങളിലായി വാരിയിട്ടിരിക്കുന്ന മണ്ണ് മഴയിൽ വീണ്ടും നച്ചാറിൽ പതിച്ച് ആഴം കുറയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ വെള്ളം താഴ്വാരം കോളനിയിലൂടെ കയറി ഒഴുകും. ഇത് കോളനിയിലെ വീടുകൾ വീണ്ടും വെള്ളത്തിലാക്കും. ചില വീടുകളുടെ സംരക്ഷണഭിത്തി ഏതുസമയവും നച്ചാർ പുഴയിൽ പതിക്കാവുന്ന അവസ്ഥയിലുമാണ്. പുഴയുടെ സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ കോളനി മഴക്കാലത്ത് വെള്ളത്തിലാകും. സാധാരണക്കാർ താമസിക്കുന്ന ഈ പ്രദേശത്ത് വീടുകൾ നന്നാക്കുന്നതിന് എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്നും നച്ചാർ പുഴയുടെ തീരത്തെ സംരക്ഷണഭിത്തി കെട്ടി വീടുകളും റോഡും സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 8 നച്ചാറിന്‍റെ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി ആറിലെ ചളിയും മണ്ണും ഇരുകരകളിലുമായി സ്ഥാപിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.