കാഞ്ഞാർ: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ പ്രധാന ടൗണായ കാഞ്ഞാറിൽ വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ടൗണിൽ വാഹനങ്ങളുടെ വേഗനിയന്ത്രണത്തിന് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാന പാതയിൽ കാര്യമായി വളവുകളില്ലാത്ത പ്രദേശമാണിവിടം. കൂരവളവു മുതൽ അറക്കുളം സെന്‍റ് ജോസഫ്‌സ് കോളജ് വരെ രണ്ടരകിലോമീറ്റർ നേർരേഖയിലുള്ള റോഡാണ്. ഇതുമൂലം വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. കൂരവളവ്, കൂവപ്പള്ളിക്കവല, ശിവക്ഷേത്രം കവല, ഷാപ്പുംപടി, കാഞ്ഞാർ കവല, മാവിൻചുവട്, അക്കരെ കവല എന്നിവിടങ്ങളിൽ സീബ്ര ലൈനുകളും സൂചന ബോർഡുകളും സ്ഥാപിക്കണം. കാഞ്ഞാർ ടൗണിൽ ബസ് സ്റ്റോപ്പ് അശാസ്ത്രീയമാണ്. ഇരുഭാഗങ്ങളിൽനിന്ന്വരുന്ന ബസുകൾ പൊലീസ് ക്വാർട്ടേഴ്‌സിന് സമീപമാണ് നിർത്തുന്നത്. ഇതുമൂലം ടൗണിൽ ഗതാഗതക്കുരുക്കിന് കാരണമാകും. ഇവിടെ ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കണം. ഇതോടൊപ്പം വീതികുറവായ കാഞ്ഞാർ പാലത്തിന് സമാന്തരമായി നടപ്പാലവും നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.