തൊടുപുഴ: നഗരത്തിലെ ടി.ജെ. ജോസഫ് സ്മാരക മുനിസിപ്പൽ മൈതാനം മേൽക്കൂര പണിത് സംരക്ഷിക്കാൻ നഗരസഭ തയാറാകണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുൻ ചെയർമാൻ ടി.ജെ. ജോസഫിന്‍റെ ഓർമക്കായി പുനർനാമകരണം ചെയ്ത മുനിസിപ്പൽ മൈതാനം ഒരുകാലത്ത് തൊടുപുഴയിലെ സാംസ്കാരിക രാഷ്ട്രീയ സമ്മേളന വേദിയായിരുന്നു. നിലവിൽ സ്റ്റേജിന് മാത്രമാണ് മേൽക്കൂരയുള്ളത്. ഇതും ജീർണാവസ്ഥയിലാണ്. മൈതാനം ഇൻഡോർ സ്റ്റേഡിയമാക്കി മാറ്റിയാൽ പൊതുപരിപാടിക്ക് ഉപയോഗിക്കാൻ കഴിയും. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ചു. പ്രഫ. കെ.ഐ. ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. ബിനു തോട്ടുങ്കൽ, റോയി ലൂക്ക് പുത്തൻകുളം, അബ്രഹാം അടപ്പൂർ, സ്റ്റാൻലി കീത്താപിള്ളി, ജോസ് കുന്നുംപുറം, ബെന്നി വാഴചാരിക്കൽ, പി.ജി. ജോയി തോമസ് കിഴക്കേപറമ്പിൽ, ജിബോയിച്ചൻ വടക്കൻ, ഷീൻ വർഗീസ്, പ്രഫ. ജെസി ആന്‍റണി, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി, ജോയി പാറത്തല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.