നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉടുമ്പന്‍ചോല നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് പ്രഫ. ജോണികുട്ടി ജെ. ഒഴുകയിലിനെതിരെയാണ് കേസെടുത്തത്. റവന്യൂ വകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാന്‍കുത്തി മേട് മലനിരയിലെ 80 ഏക്കറോളം ഭൂമിയിലെ കൈയേറ്റം കഴിഞ്ഞ ദിവസം ഉടുമ്പൻചോല റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ചതുരംഗപ്പാറ വില്ലേജില്‍ മൂന്ന് സർവേ നമ്പറുകളിലുള്ള സര്‍ക്കാര്‍ പുറമ്പോക്കിലായിരുന്നു കൈയേറ്റം. പുല്‍മേടും പാറ തരിശും ഉള്‍പ്പെടുന്ന ഭൂമിയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ചെറിയ ഷെഡുകൾ നിർമിച്ചിരുന്നു. ഇത് പ്രദേശത്തെ സ്വാഭാവിക നീരൊഴുക്കിനും തടസ്സമായി. ഭൂപരിഷ്‌കരണ നിയമപ്രകാരം നടപടി ആശ്യപ്പെട്ട് ഭൂരേഖ തഹസില്‍ദാര്‍ ഉടുമ്പന്‍ചോല പൊലീസിന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജോണിക്കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള ഭൂമി അളന്നുതിരിക്കാൻ റവന്യൂ വകുപ്പ് സർവേ വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്. ചതുരംഗപ്പാറക്ക് പുറമെ പാറത്തോട് വില്ലേജിലെ പുല്‍മേടുകളും കൈയേറിയതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.