ദുരൂഹ മരണം: ക്രൈംബ്രാഞ്ച്​ അന്വേഷണം ആരംഭിച്ചു

ചെറുതോണി: കള്ളിപ്പാറ പാറത്താഴത്ത് ബാബുവി‍ൻെറയും മിനിയുടെയും മകൻ വിനീതി‍ൻെറ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച്​ അന്വേഷണമാരംഭിച്ചു. ലോക്കൽ പൊലീസി‍ൻെറ അന്വേഷണം തൃപ്തികരമല്ലെന്നുകാണിച്ച്​ മാതാപിതാക്കൾ ജില്ല പൊലീസ് മേധാവിക്ക്​ പരാതി നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് 29കാരനായ വിനീത് ജോലിസ്ഥലമായ ശാന്തമ്പാറക്ക്​ സമീപം പുത്തടിയിൽ സുഹൃത്തിനോടൊപ്പം താമസിക്കുന്ന ഒറ്റ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അവിടെ സ്വകാര്യ കമ്പനിയിൽ ലോറി ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. മരിക്കുന്നതി‍ൻെറ തലേന്ന്​ വീട്ടിൽവന്ന വിനീത്​ ഏറെ സന്തോഷവാനായിരുന്നുവെന്ന് മാതാവ്​ മിനി പറഞ്ഞു. പടമുഖം കള്ളിപ്പാറയിലെ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന മാതപിതാക്കളെ സ്വന്തമായി വീട്​ പണിത്​ താമസിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഇതിനായി കിട്ടുന്ന ശമ്പളം സൂക്ഷിക്കുകയായിരുന്നു. ആ പണത്തെക്കുറിച്ചുപോലും ഒരു അറിവില്ലെന്ന്​ ബന്ധുക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.