മൂന്നാർ: വാട്ടർ അതോറിറ്റി ജീവനക്കാരനെ താൽക്കാലിക ജീവനക്കാരൻ മർദിച്ചതായി പരാതി. മൂന്നാറിലെ ജീവനക്കാരൻ രമേഷിനാണ് മർദനമേറ്റത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ദേവികുളം റോഡിൽ ടൗണിലെ കുടിവെള്ള വിതരണ ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്തുകിടന്നിരുന്നു. ഉദ്യോഗസ്ഥരെ അറിയിക്കാതെ ഇതിന്‍റെ ഫോട്ടോയെടുത്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്രേ. അത് ചോദ്യംചെയ്യവെയാണ് തൽക്കാലിക ജീവനക്കാരൻ രമേഷിനെ മർദിച്ചതെന്നാണ് പരാതി. തലയ്ക്കും ദേഹത്തും മർദനമേറ്റ രമേഷ് മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാർ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.