ഔഷധ ഉദ്യാനം സന്ദർശിച്ച് വിദ്യാർഥികൾ

മുട്ടം: പരിസ്ഥിതിദിന ഭാഗമായി സ്കൂൾ കുട്ടികൾ ഔഷധ ഉദ്യാനത്തിൽ സന്ദർശനം നടത്തി. തൊടുപുഴ ബ്ലോക്ക് ആയുഷ്​ഗ്രാം പദ്ധതിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി മലങ്കരയിലെ ഹെര്‍ബല്‍ പാര്‍ക്കിലേക്ക് യാത്ര സംഘടിപ്പിച്ചത്. മലങ്കര ഡാമില്‍ നാഷനല്‍ ആയുഷ് മിഷന്‍ ആയുഷ് ഗ്രാം പ്രോജക്ടിന്‍റെ ഭാഗമായി തയാറാക്കിയ ഹെര്‍ബല്‍ ട്രീ പാര്‍ക്കിലെ 600ഓളം ഔഷധസസ്യങ്ങളെ കുട്ടികള്‍ക്ക് അടുത്തറിയാന്‍ അവസരം ഒരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഓരോ ചെടിയുടെ പേരും അവയുടെ പ്രാധാന്യവും കുട്ടികൾക്ക് വിവരിച്ചുനൽകി. തുടര്‍ന്ന് ഹെര്‍ബല്‍ പാര്‍ക്കില്‍ നടത്തിയ കുട്ടികളുടെ സംഗമം മുട്ടം ഗ്രാമപഞ്ചായത്ത്​ അംഗം സൗമ്യ സാജബിന്‍ ഉദ്ഘാടനം ചെയ്തു. എം.വി.ഐ.പി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എം.കെ. സിജി അധ്യക്ഷതവഹിച്ചു. ആയുഷ് ഗ്രാം സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. രഹ്​ന സിദ്ധാർഥന്‍ കുട്ടികള്‍ക്കായുള്ള ക്ലാസ് നയിച്ചു. മൂലമറ്റം, തൊടുപുഴ, തുടങ്ങനാട്, മുട്ടം എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ സംബന്ധിച്ചു. tdl mltm3 പരിസ്ഥിതി ദിന ഭാഗമായി മലങ്കരയിലെ ഔഷധ ഉദ്യാനത്തിലെത്തിയ കുട്ടികൾക്ക് ആയുഷ് ഗ്രാം സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. രഹ്ന സിദ്ധാർഥന്‍ ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.