മൂലമറ്റം ടൗണിൽ തെരുവുനായ ശല്യം രൂക്ഷം

മൂലമറ്റം: മൂലമറ്റം ടൗണിൽ തെരുവുനായ ശല്യം രൂക്ഷമായി. കഴിഞ്ഞദിവസം മൂലമറ്റം സ്വദേശിയായ പ്രകാശ് നൈനാൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പുലർച്ച ബസ് സ്റ്റാൻഡിലേക്ക്​ പോകുന്നവഴി തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ പ്രകാശ് നൈനാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. പുലർച്ചയും രാത്രിയും മൂലമറ്റം ടൗണിൽ തെരുവുനായുടെ ശല്യം രൂക്ഷമാണ്. വഴിവിളക്കില്ലാത്തതിനാൽ പലരും നായുടെ മുന്നിൽപെടുന്നതും പതിവാണ്. കഴിഞ്ഞമാസം അറക്കുളത്ത് നായുടെ ആക്രമണത്തിൽ രണ്ട്​ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ ഏറ്റിരുന്നു. തെരുവുനായ ശല്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.