തണലായി വളരട്ടെ ഈ തളിരുകൾ...

P/4 lead.. ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോട്​ അനുബന്ധിച്ച്​ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടന്നു. ദിനാചരണ ഭാഗമായി വൃക്ഷത്തെ വിതരണം, നടീൽ, ബോധവത്​കരണ ക്ലാസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിതകേരളം പച്ചത്തുരുത്തുകളുടെ ജില്ലതല ഉദ്ഘാടനം ഇരട്ടയാര്‍ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ വൃക്ഷത്തൈ നട്ട്​ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിവഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷതവഹിച്ചു. 14 തദ്ദേശ സ്ഥാപനങ്ങളിലായി 16 പച്ചത്തുരുത്തുകള്‍ക്കാണ് പരിസ്ഥിതി ദിനത്തില്‍ തുടക്കമിട്ടത്. ഇതോടെ ജില്ലയിലെ ആകെ ഹരിതകേരളം പച്ചത്തുരുത്തുകളുടെ എണ്ണം 57 ആയി. നെടുങ്കണ്ടം: കൂട്ടാർ എൽ.പി സ്കൂളിലെ നൂറിലധികം കുട്ടികൾ വീടുകളിൽ വിവിധതരം സസ്യങ്ങൾ നട്ടു. ചില പൂർവവിദ്യാർഥികൾ സ്കൂളിലെത്തി മുൻ വർഷങ്ങളിൽ അവർ നട്ട വൃക്ഷത്തൈകൾ സംരക്ഷിക്കുന്ന പ്രവർത്തനത്തിലും ഏർപ്പെട്ടു. രാവിലെ തന്നെ കുട്ടികൾ ഉൾപ്പെടുന്ന ക്ലാസ് ഗ്രൂപ്പുകളിൽ ഓരോ കുട്ടിയും തൈകൾ നടുന്നതിന്‍റെയും സംരക്ഷിക്കുന്നതിന്‍റെയും വിഡിയോയും ഫോട്ടോകളും അധ്യാപകർക്ക് അയച്ചുകൊടുത്തു. തേർഡ്​ ക്യാമ്പ്​ ഗവ. എൽ.പി സ്കൂളിൽ പച്ചത്തുരുത്ത് നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ബോൻസി, കൃഷി അസി. ബിജു, പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ ജോയമ്മ, അംഗം വിജി അനിൽകുമാർ, പ്രഥമാധ്യാപിക എ.എൻ. ശ്രീദേവി തുടങ്ങിയവർ പ​ങ്കെടുത്തു. ഇടുക്കി: കെ.എസ്‌.യു ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വൃക്ഷത്തൈ നടൽ, തൈവിതരണം, പൊതുകുളങ്ങളും പുഴകളും ശുചീകരിക്കൽ, പൊതുസ്ഥലങ്ങൾ ശുചീകരിക്കൽ തുടങ്ങിയ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം കൊക്കയാറിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്‍റ്​ ടോണി തോമസ്‌ അധ്യക്ഷതവഹിച്ചു. തൊടുപുഴ: ഇടുക്കി നെഹ്‌റു യുവകേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷനും സംയുക്തമായി പരിസ്ഥിതി ദിനം ആഘോഷിച്ചു. ക്ലബ്‌ പരിസരത്ത്​ വൃക്ഷത്തൈ നട്ടു. തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ രാജ് ഉദ്​ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പൽ കൃഷിഭവനിലെ ജി.എസ്​. സന്ധ്യ സന്ദേശം നൽകി. പി.എ. സലിംകുട്ടി, വി.ആർ. അമൽ തുടങ്ങിയവർ സംസാരിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ല ആയുർവേദ ആശുപത്രിയിൽ ഔഷധത്തോട്ടമൊരുക്കി. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.കെ. പ്രസുഭകുമാർ അധ്യക്ഷതവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി.കെ. ഷൈലജ, യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ടി.എം. ഹാജറ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ മുനിസിപ്പൽ കൃഷിഭവൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ വൃക്ഷത്തൈ നട്ട്​ ഉദ്​ഘാടനം ചെയ്തു. കാൺസിലർ നീനു പ്രശാന്ത് അധ്യക്ഷത വഹിച്ചു. കരിമണ്ണൂർ: സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്​.പി.സി യൂനിറ്റിന്‍റെ നേതൃത്വത്തിൽ 'നാടും വീടും തണലൊരുക്കൽ' പരിപാടിക്ക്​ തുടക്കമായി. ഹെഡ്മാസ്റ്റർ സജി മാത്യു, എസ്​.പി.സി ഡ്രിൽ ഇൻസ്‌ട്രക്ടർ മുഹമ്മദ്‌ അനസ് എന്നിവർ ചേർന്ന് ഉദ്​ഘാടനം ചെയ്തു. മൂലമറ്റം: അറക്കുളം പന്ത്രണ്ടാം മൈലിലെ പഴവർഗങ്ങളുടെ തോട്ടമായ 'കദളീവനം പാർക്ക്' ജയ്ഹിന്ദ് ലൈബ്രറി പഴതൈകൾ നട്ട് സമ്പന്നമാക്കി. തൈനടീൽ ലൈബ്രറി സെക്രട്ടറി ടി.എൻ. നാരായണൻ ഉദ്​ഘാടനം ചെയ്തു. ബിജി വേലുക്കുട്ടൻ, ബിന്ദു മുരുഗൻ എന്നിവർ സംസാരിച്ചു. ചിത്രങ്ങൾ TDL roshi paristhithi ഹരിതകേരളം പച്ചത്തുരുത്തുകളുടെ ജില്ലതല ഉദ്ഘാടനം വൃക്ഷത്തെ നട്ട്​ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു TDL Pazheri paristhithi എസ്​.കെ.എസ്​.എസ്​.എഫ്​ ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് റഫീഖ് ബാഖവിയും സെക്രട്ടറി അൻസാർ ഏഴല്ലൂരും ചേർന്ന് മുതലക്കോടം പഴേരി യൂനിറ്റിൽ വൃക്ഷത്തെ നടുന്നു TDL alakodu paristhithi ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂനിറ്റുകൾക്ക് ആലക്കോട് സർവിസ് സഹകരണ ബാങ്കിൽനിന്ന്​ പ്രസിഡന്‍റ്​ തോമസ് മാത്യു മാവിൻ തൈകൾ വിതരണം ചെയ്യുന്നു TDL KSU paristhithi: കെ.എസ്.യു ജില്ല കമ്മിറ്റിയുടെ ജില്ലതല വൃക്ഷത്തൈ വിതരണം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യുന്നു TDL yuvakendra school paristhithi ഇടുക്കി നെഹ്‌റു യുവകേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ രാജ് ഉദ്​ഘാടനം ചെയ്യുന്നു TDL ngo unioin paristhithi എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി തൊടുപുഴ ജില്ല ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ച ഔഷധ തോട്ടമൊരുക്കൽ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.