ഈ കുഴികൾ നിങ്ങളെ വീഴ്ത്തും

P/2 lead package അപകടങ്ങളും ഗതാഗതക്കുരുക്കും പതിവ്​ തൊടുപുഴ: കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ പടുകുഴികൾ. തകർന്ന റോഡുകളിലും അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയവയുടെ പ്രധാന ഭാഗങ്ങളിലുമാണ്​ വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത്​. ഇതോടെ, റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. എന്നാൽ, റോഡ്​ നന്നാക്കാൻ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ചും അനുവദിച്ച കോടികളെക്കുറിച്ചും ഇടക്കിടെ പറയുന്നതല്ലാതെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടികളൊന്നുമില്ല. തൊടുപുഴ നഗരത്തിൽ കാഞ്ഞിരമറ്റം ബൈപാസ്​-മങ്ങാട്ടുകവല റോഡ്​, മൂപ്പിൽകടവ്-കാഞ്ഞിരമറ്റം റോഡ്​, മാർക്കറ്റ്​ റോഡ്​, മൂലമറ്റം റോഡ്​ തുടങ്ങിയ റോഡുകളിലാണ്​ ഏറ്റവും അപകടകരമായ കുഴികൾ. ചുരുങ്ങിയ ദൂരത്തിനിടയിൽതന്നെ റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികൾ എന്നതാണ്​ അവസ്ഥ. പൂർണമായും തകർന്ന ഭാഗങ്ങൾ മാത്രം മാസങ്ങൾക്ക്​ മുമ്പ്​ ടൈൽ വിരിച്ചും അറ്റകുറ്റപ്പണി നടത്തിയും താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയപ്പോൾ മറ്റ്​ ഭാഗങ്ങളിൽ കുഴിയും കിടങ്ങുകളും രൂപപ്പെട്ട്​ സഞ്ചാരത്തിന്​ പറ്റാതായി. ദിവസവും ആയിരക്കണക്കിന്​ ആളുകളും വാഹനങ്ങളും കടന്നുപോകുന്ന വഴികളിലാണ്​ കുഴികൾ. മഴക്കാലം ആരംഭിച്ചതോടെ വെള്ളം കെട്ടിനിന്നും ഭാരവാഹനങ്ങൾ കയറിയിറങ്ങിയും കുഴികൾ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതാകുകയാണ്​. ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ്​ യാത്രക്കാർ അപകടത്തിൽപെടുന്നത്​ പതിവാണ്​. ഈ വഴികളിലൂടെയുള്ള പതിവ്​ സഞ്ചാരം മൂലം വാഹനങ്ങൾക്ക്​ കേടുപാട്​ സംഭവിക്കുന്നതായും പരാതിയുണ്ട്​. പലരും അടുത്തെത്തുമ്പോൾ മാത്രമാണ്​ കുഴിയുള്ള കാര്യം അറിയുക എന്നത്​ അപകടസാധ്യത വർധിപ്പിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ യാത്രക്കാരുടെ​ ശ്രദ്ധയിൽപെടാതെയും അപകടം സംഭവിക്കുന്നുണ്ട്​. റോഡിൽ കുഴി രൂപപ്പെട്ട പല ഭാഗങ്ങളിലും രാത്രികാലങ്ങളിൽ ആവശ്യത്തിന്​ വെളിച്ചമില്ല എന്നതും പ്രശ്നമാണ്​. കുഴിനിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതുമൂലം റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്​. ടൈൽ പാകിയ സ്ഥലങ്ങളിൽ ടാറിങ്ങിനോട്​ ചേരുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞും​ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്​. ചിത്രങ്ങൾ: TDL Kuzhi 1 മാർക്കറ്റ്​ റോഡിലെ കുഴി TDL Kuzhi 2 മങ്ങാട്ടുകവലഭാഗത്തെ റോഡിലെ കുഴി TDL Kuzhi 3 കാഞ്ഞിരമറ്റം ബൈപാസ്​-മങ്ങാട്ട്​ കവല റോഡിൽ വിമല സ്കൂളിന്​ സമീപത്തെ കുഴി TDL Kuzhi 4 മൂപ്പിൽകടവ്-കാഞ്ഞിരമറ്റം റോഡിലെ കുഴി TDL Kuzhi 5 ന്യൂമാൻ കോളജിനുസമീപം തകർന്നടിഞ്ഞ റോഡ്​ മഴ മാറിയാൽ കുഴിയടക്കും -നഗരസഭ ചെയർമാൻ തൊടുപുഴ: നഗരത്തിലെ റോഡുകളിലെ അപകടകരമായ കുഴികൾ പൊതുമരാമത്ത്​ വകുപ്പിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അടിയന്തര നടപടി വേണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​. അടിക്കടിയുള്ള മഴയാണ്​ നിലവിലെ തടസ്സം. മഴ മാറുന്ന മുറക്ക്​ കുഴികൾ അടക്കാമെന്ന്​ പൊതുമരാമത്ത്​ അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. മുട്ടത്തൊരു മുട്ടൻ കുഴി മുട്ടം: മുട്ടം പെട്രോൾ പമ്പിന് മുന്നിൽ മുട്ടൻ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്​. പൊട്ടിയ പൈപ്പ് മാറ്റി കോൺക്രീറ്റ് ചെയ്തെങ്കിലും ആഴ്ചകൾക്കകം റോഡ് ഇടിഞ്ഞ് താഴ്ന്നു. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിലാണ് ഈ കുഴി. ജില്ല ആസ്ഥാനത്തേക്കും കലക്ടറേറ്റിലേക്കും മറ്റും പോകുന്ന വിവിധ വകുപ്പ് മേധാവികൾ ഇത്തരം കുഴികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചിത്രം: TDL Muttom മുട്ടം പെട്രോൾ പമ്പിന് മുന്നിലെ കുഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.