സംഭരണശേഷി കുറഞ്ഞു; കല്ലാര്‍കുട്ടി അണക്കെട്ടിൽ ബോട്ടിങ്​ നിലച്ചു

2019ലാണ്​ ബോട്ടിങ്​ തുടങ്ങിയത് അടിമാലി: മണലും ചളിയും നിറഞ്ഞ് സംഭരണശേഷി കുറഞ്ഞതോടെ അണക്കെട്ടില്‍ ബോട്ടിങ്​ നിലച്ചു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ബോട്ടിങ്​ സെന്ററിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. വേനലിൽ ജലനിരപ്പ്​ ക്രമാതീതമായി കുറയുന്നതും തിരിച്ചടിയായി. അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാനും ബോട്ടിങ്​ സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്​. 2019ലാണ്​ അണക്കെട്ടില്‍ ബോട്ടിങ്​ തുടങ്ങിയത്. കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം സൊസൈറ്റിയും സഹകരിച്ചാണ്​ ഇതിന്​ തുടക്കം കുറിച്ചത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതിയാണ്​ ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്​. കല്ലാര്‍കുട്ടിയുടെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്താകുമെന്ന പ്രതീക്ഷയിലാണ്​ ബോട്ടിങ്​ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് പിടിമുറക്കിയത് സെന്ററിന്റെ പ്രവര്‍ത്തനത്തിന് ഇരട്ടപ്രഹരമായി. സംഭരണശേഷി വര്‍ധിപ്പിക്കുകയും സ്പീഡ് ബോട്ട്​ ഉള്‍പ്പെടെ സെന്ററിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും ചെയ്താല്‍ വേഗത്തില്‍ പദ്ധതി ലാഭത്തിലാക്കാനാകും. idl adi 2 boting ചിത്രം--കല്ലാര്‍കുട്ടി ബോട്ടിങ്​ സെന്ററിലെ ബോട്ടുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.