മൂലമറ്റം: വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലകളിൽ അപകടങ്ങൾ വർധിക്കുന്നു. 2020 ജനുവരി മുതൽ ജില്ലയിൽ 11 മാരകമായ അപകടങ്ങളും എട്ട് മാരകമല്ലാത്ത അപകടങ്ങളും നടന്നു. ഈ സംവിധാനം കാര്യക്ഷമം ആയിരുന്നെങ്കിൽ ഈ അപകടങ്ങൾ ഒഴിവാക്കാമായിരുന്നു. വൈദ്യുതി അപകടങ്ങളിൽ വില്ലനാകുന്നത് സബ് സ്റ്റേഷനുകളിലും സെൻസിറ്റിവ് എർത്ത് ഫാൾട്ട് റിലെയുടെ സെറ്റിങ്ങിലെ അപാകതയെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ആർ. രാജേഷ് ബാബു പറഞ്ഞു. 240 മില്ലി സെക്കൻഡിനുള്ളിൽ റിലെ പ്രവർത്തിക്കുന്ന രീതിയിൽ വേണം ഇവ സ്ഥാപിക്കാനെന്നാണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിബന്ധന. ഈ നിബന്ധന പാലിക്കാത്തതാണ് ജില്ലയിലെ വൈദ്യുതി അപകടങ്ങൾക്ക് പ്രധാന കാരണമെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. വൈദ്യുതി ലൈനിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സബ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന എർത്ത് ഫാൾട്ട് സംവിധാനം കുറ്റമറ്റരീതിയിലാക്കാൻ അറിയിച്ചെങ്കിലും സബ് സ്റ്റേഷനുകളിൽ ഇതിന് നടപടിയായിട്ടില്ല. ചെറിയ ടച്ചിങ്ങുകൾ ഉണ്ടാകുമ്പോൾ ലൈൻ ഡ്രിപ് ആകുന്നത് ഒഴിവാക്കാൻ സബ് സ്റ്റേഷനുകളിൽ ഡ്രിപ്പ് ആകുന്ന സമയം കൂട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം അപകടത്തിൽ പെടുന്നവർക്ക് മാരകമായ പൊള്ളലേൽക്കുന്നതിനും ജീവഹാനി സംഭവിക്കുന്നതിനും കാരണമാകും. നാല് മാസത്തിൽ ഒരിക്കൽ ടച്ചിങ് വെട്ടി ലൈനുകൾ കാര്യക്ഷമമാക്കിയാൽ അഞ്ച് സെക്കൻഡ് എന്ന രീതി മാറ്റാൻ സാധിക്കും. എർത്ത് ഫാൾട്ട് സഹിതമുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽനിന്ന് നിർദേശം നൽകിയെങ്കിലും കെ.എസ്.ഇ.ബി വേണ്ട നടപടി എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.