ഇടുക്കി: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ സിവില്‍ സര്‍വിസ് കോച്ചിങ് സെന്റര്‍ കട്ടപ്പന ഗവണ്‍മെന്റ് കോളജില്‍ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇടുക്കിയുടെ ചിരകാല അഭിലാഷമായിരുന്ന അക്കാദമിയുടെ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തെ സിവില്‍ സര്‍വിസ് പ്രിലിമിനറി കം മെയിന്‍ കോഴ്സ് സെന്ററാണ് ഇടുക്കിയില്‍ ആരംഭിക്കുന്നത്. ഈ മാസം 19 ന് തുടങ്ങുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് കോഴ്‌സിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹത. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സിവില്‍ സര്‍വിസ് പ്രിലിമിനറി കം മെയിന്‍ കോഴ്‌സ് അപേക്ഷകള്‍ ജൂണ്‍ 15 വരെ www.ccek .org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281098863 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വിസ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് അക്കാദമിയില്‍ നിന്നുള്ള പരിശീലനം സഹായകമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കട്ടപ്പന ഗവ. കോളജിനെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി മാറ്റിയെടുക്കുക എന്ന വലിയ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.