പഞ്ചായത്ത് വാഹനം തട്ടി രണ്ടുപേർക്ക് പരിക്ക്

മൂന്നാർ: ദേവികുളം പഞ്ചായത്തിന്‍റെ വാഹനം തട്ടി രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചെണ്ടുവരൈ എസ്റ്റേറ്റില്‍ താമസിക്കുന്ന പ്രിയങ്ക, രാജേശ്വരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ് ഇരുവരും ദേവികുളം പഞ്ചായത്ത്​ ഓഫിസിലെത്തിയത്. ബസില്‍നിന്ന്​ ഇറങ്ങി പഞ്ചായത്ത് ഓഫിസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചായത്തിന്‍റെ ടിപ്പര്‍ ലോറി പിറകോട്ട് എടുക്കവെ ഇരുവരുയും ഇടിച്ചുവീഴ്ത്തി. ചക്രം കാലിൽക്കൂടി കയറുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. പഞ്ചായത്ത്​ നേതൃത്വത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് ഇരുവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.