നെടുങ്കണ്ടം: സ്കൂൾ കവാടത്തിലെ അക്ഷരമരത്തിൽ തൂക്കിയ അക്ഷരങ്ങൾ കുട്ടികൾ പറിച്ചെടുത്ത് ആദ്യം നെഞ്ചോട്ചേർത്തു. അവിടെനിന്ന് കൈയിൽ വർണ ബലൂണുകളുമായി സ്കൂൾഹാളിൽ എത്തിച്ചേർന്ന കുട്ടികൾക്ക് ലഭിച്ചത് കാട്ടു തേൻ. കൗതുകവും തേൻ മധുരവുമാണ് കോമ്പയാർസൻെറ് തോമസ് എൽ.പി സ്കൂൾ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾക്ക് ലഭിച്ചത്. ഉടുമ്പഞ്ചോല എം.എൽ.എ എം.എം. മണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്‍റ് ലിജു വർഗീസ്, അധ്യക്ഷത വഹിച്ച യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനംചെയ്തു. സ്കൂൾ മാനേജർ ഫാ. ജിതിൻവെട്ടിത്തുരുത്തിൽ, വാർഡ്മെംബർ വിജയലക്ഷ്മി ഇടമന ഹെഡ്മാസ്റ്റർ ബിജുജോർജ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രവേശനോത്സവം ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തുതല പ്രവേശനോത്സവം കീരി ത്തോട് ഗവൺമെന്റ് എൽ. പി സ്കൂളിൽ നടന്നു. സാഹിത്യ സാംസ്കാരിക പ്രവർത്തകൻ അഡ്വ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സനീഷ് നാലു തൊട്ടി അധ്യക്ഷത വഹിച്ചു. ബി.ആർ.സി. ട്രെയിനർ ഷമീർ സി.എ. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. തോപ്രാംകുടി: ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെംബർ ജ്യോത്സന ജിന്‍റോ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടെറിസ രാരിച്ചൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ബി. പ്രകാശ്, പ്രിൻസിപ്പൽ മിനിമോൾ ഐസക്, പ്രതിഭാ കുമാരി, അർജുൻ സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.