അടിമാലി: അടിമാലി അപ്‌സരകുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടും വളവില്‍ സുരക്ഷയൊരുക്കാന്‍ ഇടപെടല്‍ വേണമെന്നാവശ്യം. അടിമാലിയില്‍നിന്നും കുരങ്ങാട്ടി, പീച്ചാട്, മാങ്കുളം മേഖലകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡാണ് അടിമാലി അപ്‌സരകുന്ന് തലമാലി റോഡ്. ഈ റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപമാണ് അപകട സാധ്യതയേറെയുള്ള കുത്തനെയുള്ള കയറ്റവും കൊടും വളവും. ഈ പാതയുടെ പലഭാഗത്തും മാസങ്ങള്‍ക്ക് മുമ്പ് വീതി വര്‍ധിപ്പിക്കല്‍ ജോലികള്‍ നടത്തിയിരുന്നു. ഇതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. എസ് ആകൃതിയിലുള്ള വളവിന്റെ ഒരുഭാഗത്ത് നിര്‍മിച്ച സംരക്ഷണ ഭിത്തി പോലെ, അപകട സാധ്യത നിലനില്‍ക്കുന്നിടത്ത് മറ്റൊരു സംരക്ഷണ ഭിത്തികൂടി നിര്‍മിക്കണമെന്നാണ് ആവശ്യം. ഒപ്പം കയറ്റവും വളവും കുറക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നു. അടിമാലിയില്‍നിന്നും മാങ്കുളത്തേക്കുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നു പോകുന്നുണ്ട്. കൊടും വളവും കുത്തനെയുള്ള കയറ്റവും മൂലം വഴിപരിചിതമല്ലാതെത്തുന്ന ഇരുചക്രവാഹനയാത്രികരടക്കം ഇവിടെ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കൊടും വളവും കയറ്റവും സൂചിപ്പിച്ച് റോഡിന്റെ വിവിധ ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു. idl adi 1 road ചിത്രം: അടിമാലി തലമാലി റോഡിലെ കൊടും വളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.