അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ വിവിധ അംഗന്‍വാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കളിയും ചിരിയും കരച്ചിലുമായാണ് കുരുന്നുകള്‍ പ്രവേശനോത്സവത്തിലേക്ക് കടന്നു വന്നത്. പഞ്ചായത്തിലെ 67-ാംനമ്പര്‍ അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നിർദേശ പ്രകാരം എല്ലാ അംഗന്‍വാടികളിലും വിപുലമായി പ്രവേശനോത്സവ ചടങ്ങുകളായിരുന്നു ക്രമീകരിച്ചിരുന്നത്. പൂക്കളും മധുരവും നല്‍കി ജനപ്രതിനിധികളും അംഗന്‍വാടി ജീവനക്കാരും കുരുന്നുകളെ സ്വീകരിച്ചു. 67-ാംനമ്പര്‍ അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അംഗന്‍വാടി അധ്യാപികയായ മേരി തോമസ് അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം എം.എ. അന്‍സാരി,അടിമാലി ഗ്രാമപഞ്ചായത്തംഗങ്ങള്‍,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍,വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികള്‍, മുന്‍ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തു. അംഗന്‍വാടി പഠനം പൂര്‍ത്തീകരിച്ച കുട്ടികള്‍ക്ക് ചടങ്ങില്‍ യാത്രഅയപ്പും നല്‍കി. idl adi 2 anganvadi ചിത്രം: അടിമാലി പഞ്ചായത്തിലെ 67-ാംനമ്പര്‍ അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.