മൂന്നാറിലും പ്രവേശനോത്സവം ആഘോഷമാക്കി

മൂന്നാർ: വിദ്യാലയത്തിന്‍റെ പടികടന്നെത്തിയ കുരുന്നുകളെ പ്രവേശനോത്സവ ദിനത്തിൽ സ്വീകരിച്ചത് ആഘോഷങ്ങളുടെ അകമ്പടിയോടെ. ഉന്നത ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും ചേർന്ന് കുരുന്നുകളെ കൈപിടിച്ച് സ്കൂളിലേക്ക് ആനയിച്ചാണ് മൂന്നാറിലെ ആദ്യദിവസം ആഘോഷമാക്കിയത്. തോട്ടം മേഖലയിലെങ്ങും നടന്ന പ്രവേശനോത്സവങ്ങള്‍ ഉത്സവത്തിന്‍റെ പ്രതീതിയുണര്‍ത്തി. എസ്‌റ്റേറ്റ് മേഖലയിലെ സ്‌കൂളുകളിലടക്കം വര്‍ണപ്പകിട്ടാർന്ന ആഘോഷപരിപാടികളാണ് നടന്നത്. മൂന്നാര്‍ സർക്കാർ ഹൈസ്‌കൂളില്‍ നടന്ന പ്രവശനോത്സവം അഡ്വ.എ. രാജാ എം.എല്‍.എ നിര്‍വഹിച്ചു. പഴയമൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളിനോടുചേര്‍ന്നുള്ള ബ്ലോക്ക് റിസോര്‍സ് സെന്‍ററിലെ പ്രവേശനോത്സവത്തിന് തിരിതെളിച്ചത് ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ ആയിരുന്നു. സംസ്ഥാനത്തെ ഏക ആംഗ്ലോ-തമിഴ് എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവീണ രവികുമാര്‍ നിര്‍വഹിച്ചു. മൂന്നാര്‍ ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം മൂന്നാര്‍ സി.ഐ മനേഷ് കെ.പൗലോസ് നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.