* ഇന്നു മുതൽ കുരുക്കൊഴിവാക്കാനുള്ള കർശന നടപടി തുടങ്ങും -ചെയർമാൻ തൊടുപുഴ: ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിന്‍റെയും വകുപ്പ്തല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചമുതൽ മോർ ജങ്ഷൻ, ഗാന്ധിസ്ക്വയർ, ധന്വന്തരി ജങ്ഷൻ, കാഞ്ഞിരമറ്റം ബൈപാസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മോർ ജങ്ഷനിലെ മൂന്ന് ബസ് സ്റ്റോപ്പുകളും ബുധനാഴ്ച മുതൽ 20 മീറ്റർ മുന്നോട്ട് നീക്കും. ബസുകൾ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് നിരീക്ഷണമുണ്ടാകും. ഇവിടെ പ്രവർത്തിക്കുന്ന തുണിക്കടയിൽനിന്ന് വാഹനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും നിയന്ത്രണമേർപ്പെടുത്താൻ നിർദേശം നൽകി. വിവിധയിടങ്ങളിൽ ഫുട്പാത്തും റോഡും കൈയേറിയുള്ള കച്ചവടം ഒഴിപ്പിച്ചു. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ട്രാഫിക് പൊലീസ് സ്റ്റിക്കർ പതിച്ചുതുടങ്ങി. ബുധനാഴ്ച പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാർക്കറ്റ് റോഡ്, വെങ്ങല്ലൂർ ഷാപ്പുംപടി തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തും. നടപ്പാക്കുന്ന പ്രധാന തീരുമാനങ്ങൾ * ഓട്ടോറിക്ഷകൾ സ്റ്റാൻഡുകളിൽനിന്ന് മാത്രം സവാരി നടത്തുക * ടൗണിൽ ബസുകൾ സ്റ്റോപ്പിൽ മാത്രം നിർത്തുക *ചരക്കുകയറ്റിയിറക്കൽ രാവിലെ എട്ടിന് മുമ്പും 11 മുതൽ മൂന്ന് വരെയും * മാർക്കറ്റ് റോഡിൽനിന്നുള്ള വാഹനങ്ങൾ പുളിമൂട്ടിൽ കവലയിൽ ഇടത്തേക്കുമാത്രം തിരിയുക * അമ്പലം ബൈപാസിലെ അനധികൃത കച്ചവടം പാടില്ല * ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽനിന്ന് അമ്പലം ആർച്ച് വരെയുള്ള റോഡിൽ പാർക്കിങ് പാടില്ല * ഉന്തുവണ്ടി, പെട്ടിവണ്ടി എന്നിവയിലെ കച്ചവടം അനുവദിച്ചിരിക്കുന്ന ഇടങ്ങളിൽ മാത്രം TDL NAGARASAPHA PARISHODANA നഗരസഭ ചെയർമാൻ സനീഷ് ജോർജിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തുന്നു TDL NEWS CUTTING
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.