കഞ്ഞിക്കുഴി: സംസ്ഥാന ആരോഗ്യവികസന സമിതിയുടെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ജൂൺ നാലിന് രാവിലെ ഒമ്പത് മുതൽ 12 വരെ കഞ്ഞിക്കുഴി നങ്കി സിറ്റി ഗവ. എൽ.പി സ്കൂളിൽ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ നടത്തും. ഫോൺ: 9497191680, 9496043136. അധ്യാപക ഒഴിവ് അടിമാലി: രാജാക്കാട് പഴയവിടുതി സർക്കാർ യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിൽ എൽ.പി.എസ്.എ, യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി എന്നിവയിൽ ഓരോ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ മൂന്നിന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം. ഇടുക്കി: കീരിത്തോട് ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപക ഒഴിവിലേക്ക് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂള്‍ ഓഫിസിലെത്തണമെന്ന് ഹെഡ്മിസ്ട്രസ് വി.ടി. ശ്രീകല അറിയിച്ചു. ന്യൂമാൻ കോളജിൽ ക്ലാസ് ഇന്ന് മുതൽ തൊടുപുഴ: ന്യൂമാൻ കോളജിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര ക്ലാസ് ബുധനാഴ്ച ആരംഭിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.