കട്ടപ്പന: വണ്ടന്മേട് പഞ്ചായത്തിന്‍റെ കുഴൽക്കിണർ നിർമാണവുമായി ബന്ധപ്പെട്ട് പുറ്റടി അമ്പലമേട്ടിൽ സംഘർഷം. മർദനമേറ്റ പഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാം പുറ്റടി ഗവ. ആശുപത്രിയിൽ ചികിത്സതേടി. പുറ്റടിക്ക് സമീപം അമ്പലമേട്ടിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കുടിവെള്ള പദ്ധതിയിൽ വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാണ്. പ്രശ്‌നത്തിന് പരിഹാരമായി പുതിയ കുഴൽക്കിണർ നിർമിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് രണ്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, നിർമാണം നീണ്ടു. തുടർന്ന് നിർമാണം കഴിഞ്ഞദിവസമാണ് തുടങ്ങാൻ നടപടിയായത്. രണ്ടുതവണ കിണർ കുഴിച്ചിട്ടും വെള്ളം ലഭിക്കാത്തതിനാൽ പഞ്ചായത്ത് മൂന്നാംതവണയും കുഴൽക്കിണർ കുഴിച്ചു. എന്നാൽ, പരിധിയിൽ കൂടുതൽ മണ്ണ് കണ്ടതോടെ മൂന്നാംതവണയും നിർമാണം നിർത്തിവെച്ചു. തുടർന്ന് തിരികെപ്പോകാൻ ശ്രമിച്ചപ്പോൾ കിണർ നിർമാണയന്ത്രം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി സമരക്കാരെ നീക്കി വാഹനം കടത്തിവിട്ടു. ഇതിനുപിന്നാലെ തിങ്കളാഴ്ച രാവിലെ പ്രദേശത്തെ അംഗൻവാടി പ്രവേശനോത്സവത്തിന് എത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാമിനെ കോൺഗ്രസ് പ്രവർത്തകർ തടയുകയും സംഘർഷം ഉണ്ടാകുകയും ആയിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. ഇതിനിടെയാണ് മർദനമേറ്റത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ ടോണി മക്കോറ, സജൻ, സുമേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, സജീവമായി പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പേരിൽ കുഴൽക്കിണർ നിർമിച്ച് അഴിമതി നടത്താനാണ് പഞ്ചായത്ത് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.