ബാങ്ക് ഭരണസമിതി കാലാവധി നീട്ടി

തൊടുപുഴ: പ്രഫ. കെ.ഐ. ആന്‍റണി പ്രസിഡന്‍റായ തൊടുപുഴ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടി ഉത്തരവ്. ഭരണസമിതിയുടെ കാലാവധി മേയ് 20ന് അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് സംഘർഷത്തെത്തുടർന്ന് മാറ്റിവെച്ചതിനാലാണ് പുതിയ ഭരണസമിതിക്ക് കാലാവധിക്കുമുമ്പ്​ അധികാരമേൽക്കാൻ കഴിയാതെവന്നത്. തുടർന്നാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ നിലവിലുള്ള ഭരണസമിതിക്ക് മൂന്നുമാസം കൂടി കാലാവധി ലഭിച്ചു. പക്ഷേ, നയപരമായ തീരുമാനങ്ങൾ എടുക്കുവാൻ ഭരണസമിതിക്ക് അധികാരമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.