മൂന്നാർ: കേരള സോഷ്യല്‍ സര്‍വിസ് ഫോറം, മൂന്നാര്‍ ഇന്‍റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊസൈറ്റി, വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി എന്നിവരുടെ ആഭിമുഖ്യത്തില്‍ സർവിസ് ഫോറം യോഗം ചേർന്നു. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ചര്‍ച്ച് കാമ്പസിലാണ് കേരളത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള 36 ഓളം സേവന പ്രസ്ഥാനങ്ങളുടെ ഡയറക്ടര്‍മാര്‍ക്കും പ്രോജക്ട് ഓഫിസര്‍മാര്‍ക്കുമുള്ള ദ്വിദിന സെമിനാര്‍ നടന്നത്. സാമൂഹിക സേവന പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ട മാതൃകകള്‍, വ്യവസായ വകുപ്പിന് കീഴിലുള്ള ജനോപകാര പദ്ധതികളുടെ നടത്തിപ്പ്, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സേവന പ്രസ്ഥാനങ്ങളുടെ പങ്ക് തുടങ്ങിയവ ചർച്ചചെയ്തു. രാജേഷ്, അമല്‍ ജോര്‍ജ് അഗസ്റ്റിന്‍, വിജീഷ് തുടങ്ങിയവര്‍ ക്ലാസെടുത്തു. പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി റൂട്ട്‌സ് സോണ്‍ ഫെര്‍ട്ടിഗേഷന്‍ കൃഷിരീതി ഉപയോഗിച്ച് ഫലവൃക്ഷത്തൈകള്‍ നടുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ഫാ. ജേക്കബ് ജോണ്‍ മാവുങ്കല്‍, ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, സി. ജെസീന, ജിത്തു, രാജേഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിത്രം 1 കാര്‍ഷികരംഗത്തെ മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമായി കര്‍ഷകന് കെ.എസ്.എസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് ജോണ്‍ സഹായധനം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.