ഇടിഞ്ഞ റോഡ് കെട്ടിയെടുക്കാൻ നടപടിയില്ല

കുളമാവ്: കുളമാവ് അണക്കെട്ടിന്​ സമീപം റോഡിന്‍റെ സംരക്ഷണഭിത്തിയിടിഞ്ഞത് കെട്ടിയെടുക്കാൻ നടപടിയില്ല. ഏഴുവർഷമായി ഇവിടെ റോഡ് തകർന്നുകിടക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ ഇതുവഴി ഒറ്റവരിയായിട്ടാണ് കടന്നുപോകുന്നത്. റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞപ്പോൾ മണ്ണ്​ ഇടുക്കി ജലാശയത്തിലേക്കാണ്​ പതിച്ചത്. ഇവിടെ മഴയിൽ വീണ്ടും മണ്ണിടിയുന്നതായി നാട്ടുകാർ പറയുന്നു. അണക്കെട്ടിനും വാഹനങ്ങൾക്കും ഭീഷണിയായി മാറിയ ഇവിടെ റോഡിന് സംരക്ഷണഭിത്തി കെട്ടി ഡാമിലേക്ക്​ മണ്ണിടിയുന്നത് തടയണമെന്ന ആവശ്യം ശക്തമാണ്. tdl mltm കുളമാവ് ഡാമിന് സമീപം റോഡ് ഇടിഞ്ഞതിനെ തുടർന്ന് താൽക്കാലികമായി കൽകെട്ടുണ്ടാക്കിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.