ഇടുക്കി: പൈനാവ്, ഏലപ്പാറ ഗവ യു.പി സ്കൂളുകളുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി നിർമാണം പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സംസ്ഥാനതല ഉദ്ഘാടന യോഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പീരുമേട് മുന്‍ എം.എൽ.എ ഇ.എസ്. ബിജിമോളുടെ 2017 -2018 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍നിന്ന് 99 ലക്ഷം രൂപ വിനിയോഗിച്ചാണ് ഏലപ്പാറ ഗവ. യു.പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്കൂളിന്റെ ശിലാഫലക അനാച്ഛാദനം വാഴൂര്‍ സോമന്‍ എം.എൽ.എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം ശ്രദ്ധേയമാണെന്നും സ്കൂളുകള്‍ മാറ്റത്തിന്റെ പാതയിലാണെന്നും പൈനാവ് ഗവ. യു.പി സ്കൂള്‍ ഉദ്ഘാടന ചടങ്ങിന് ഓണ്‍ലൈനായി ആശംസയര്‍പ്പിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. എം.എം. മണി എം.എല്‍.എ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വർഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, സിജി ചാക്കോ, ആലീസ് ജോസഫ്, ഏലിയാമ്മ ജോയ്, പ്രഭ തങ്കച്ചന്‍, നിമ്മി ജയന്‍, സെലിന്‍ വിന്‍സെന്റ്, ടിന്റു സുഭാഷ്, ടി.ഇ. നൗഷാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് തുടങ്ങിയവർ പങ്കെടുത്തു. TDL ELAPPARA SCHOOL ഏലപ്പാറ ഗവ. യു.പി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം വാഴൂര്‍ സോമന്‍ എം.എൽ.എ നിര്‍വഹിക്കുന്നു TDL PAINAVU SCHOOL പൈനാവ് സ്കൂള്‍ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം എം.എം. മണി എം.എല്‍.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.