ആഘോഷമായി പ്രവേശനോത്സവം

തൊമ്മൻകുത്ത്: തൊമ്മൻകുത്ത് അംഗൻവാടിയിലെ പ്രവേശനോത്സവം വാർഡ് അംഗം ബിബിൻ അഗസ്റ്റിന്റെ അധ്യക്ഷതയിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പുതുതായി ചുമതലയേറ്റ അംഗൻവാടി ടീച്ചർ സുജാത ശശി സ്വാഗതം പറഞ്ഞു. ഇടുക്കി എക്സൈസ് അസി. കമീഷണർ അബു എബ്രഹാം, തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സോളി ജോസഫ്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ വിൻസി ജോയി എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തോടൊപ്പം കുട്ടികൾക്ക്​ കുടുക്കയും മറയൂർ: ആലാംപെട്ടി എസ്.ടി കോളനിയിൽ നടന്ന പ്രവേശനോത്സവത്തിൽ കൊട്ടും നൃത്തവുമായി രക്ഷാകർത്താക്കളും പ്രദേശവാസികളും പങ്കുചേർന്നു. കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ അംഗൻവാടി വർക്കർ അജിതമോൾ 'പലതുള്ളി പെരുവെള്ളം' എന്ന ആശയവുമായി കുട്ടികൾക്ക് പേരുകൾ എഴുതിയ കുടുക്കുകൾ സമ്മാനമായി നൽകി. നെടുംകണ്ടം: ചക്കക്കാനം അംഗൻവാടിയിൽ വിപുലമായ രീതിയിൽ കുട്ടികൾക്കായുള്ള പ്രവേശനോത്സവം നടത്തി. അംഗൻവാടി വർക്കർ ലൗലി, ഹെൽപർ രാജമ്മ എന്നിവർ കുട്ടികളെ സ്വീകരിച്ചു. യോഗത്തിൽ സി.ഡി.എസ്​ പ്രസിഡന്‍റ്​ സൂസൻ അധ്യക്ഷത വഹിച്ചു. ഇടവെട്ടി: ഗ്രാമപഞ്ചായത്തിൽ 76ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. ആദ്യക്ഷരം നുകരാൻ എത്തിയ കുഞ്ഞുങ്ങളെ സമ്മാനങ്ങളും ബലൂണും മധുര പലഹാരങ്ങളും നൽകിയാണ്​ സ്വീകരിച്ചത്​. അംഗൻവാടി ടീച്ചർ സോയ അബ്രഹാം സ്വാഗതവും വർക്കർ ഗംഗ നന്ദിയും പറഞ്ഞു. ​TDL MARAYOOR PRAVESHANOLSAVAM മറയൂർ ആലാംപെട്ടി എസ്.ടി കോളനിയിൽ നടന്ന പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.