ബുദ്ധിമാന്ദ്യമുള്ള യുവതിക്ക്​ പീഡനം: നാലുപേർ കസ്റ്റഡിയിൽ

കട്ടപ്പന: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. മാട്ടുക്കട്ട സ്വദേശിയായ പൊതുപ്രവർത്തകൻ ഉൾപ്പെടെ ഉപ്പുതറ, മാട്ടുക്കട്ട സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. നാളുകളായി ഇവർ യുവതിയെ പീഡനത്തിന് ഇരയാക്കിയതായാണ്​ സൂചന. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. എന്നാൽ, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.