പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായി; കുഴി നികത്താൻ നടപടിയായില്ല

മുട്ടം: ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ ഇതുവരെ നടപടിയായില്ല. മുട്ടം പെട്രോൾ പമ്പിന് മുൻവശത്തെ വലിയ കുഴി മൂടുന്നതിനാണ് അധികൃതർ അലംഭാവം കാണിക്കുന്നത്. അഞ്ച്​ മീറ്റർ നീളത്തിലും നല്ല ആഴത്തിലുമുള്ള കുഴിയാണ്​ രൂപപ്പെട്ടത്​. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയിലാണ് ഈ കുഴി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെയാണ് രൂപപ്പെട്ടത്. പൈപ്പ് നന്നാക്കിയശേഷം മൂടി കോൺക്രീറ്റ് ചെയ്തെങ്കിലും ദിവസങ്ങൾക്ക് അകം ഇടിഞ്ഞ് താഴുകയായിരുന്നു. ശേഷം മഴ കൂടി എത്തിയതോടെ കുഴിയിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴം അറിയാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്​. കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിച്ച് മാറ്റുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എത്രയുംവേഗം കുഴി നികത്തി ടാറിങ്​ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm മുട്ടം പെട്രോൾ പമ്പിന് സമീപത്തെ വലിയ കുഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.