വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം

കട്ടപ്പന: മലങ്കര ഓർത്തഡോക്സ് സഭയുടെ ഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധനരായ നടന്നു. ഇതോടൊപ്പം സൺഡേ സ്കൂൾ ദിനാഘോഷവും സംഘടിപ്പിച്ചു. നരിയമ്പാറ സെന്‍റ്​ മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആർദ്ര ജനറൽ സെക്രട്ടറി ഡോ. ഐസക് പാമ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസനത്തിന് കീഴിലെ 35 ദേവാലയങ്ങളിലെ നിർധനരായ വിദ്യാർഥികൾക്കും മറ്റ് മതസ്ഥരായ വിദ്യാർഥികൾക്കുമാണ് പഠനോപകരണ കിറ്റുകൾ നൽകിയത്. യോഗത്തിൽ ഇടവക വികാരി ഫാ. പി.എം. തോമസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ട്രഷറർ ജോൺസൺ കീപള്ളി മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സി.കെ. ജേക്കബ്, ഒ.സി. ചാക്കോ, റോയി തോമസ്, ട്രസ്റ്റി ജോർജ് ജേക്കബ് സെക്രട്ടറി ഡാനി ദാനിയേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.