കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ രണ്ടുപേർക്ക് പരിക്ക്

കട്ടപ്പന: ഇരട്ടയാർ റോഡിൽ പാദുവ പൂരത്തിന് സമീപം . കാഞ്ചിയർ സ്വദേശിയായ പിതാവിനും മകനുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട്​ തലകീഴായി മറിയുകയായിരുന്നു. റോഡ് ടാർ ചെയ്തു നവീകരിച്ചതോടെ ഈ മേഖലയിൽ അപകടം പതിവാണെന്ന്​ നാട്ടുകാർ പറയുന്നു. അമിത വേഗവും വാഹനങ്ങളുടെ വർധനയും മൂലം ഭയത്തോടെയാണിപ്പോൾ കൽനടപോലും നടത്തുന്നതെന്നും ഇവർ പറഞ്ഞു. ഫോട്ടോ. ഇരട്ടയാർ പാദുവ പൂരത്തിന് സമീപം കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.