നാലാമത് മൂന്നാര്‍ മാരത്തണ്‍ ഇന്ന്​

മൂന്നാർ: നാലാമത് മൂന്നാര്‍ മാരത്തണ്‍ ഞായറാഴ്ച നടക്കും. മാരത്തണിന് മുന്നോടിയായി ശനിയാഴ്ച മൂന്നാര്‍ അള്‍ട്ര ചലഞ്ച് നടത്തി. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍നിന്ന് തുടക്കം കുറിച്ച 71 കിലോമീറ്ററുള്ള മൂന്നാര്‍ അള്‍ട്ര ചലഞ്ച് ജില്ല വികസന കമീഷണര്‍ അർജുന്‍ പാണ്ഡ്യന്‍ ഫ്ലാഗ്ഓഫ് ചെയ്തു. 20 വയസ്സു മുതല്‍ 68 വയസ്സു വരെയുള്ള 45 പേര്‍ പങ്കെടുത്തു. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍നിന്ന്​ ആരംഭിച്ച് ലക്ഷ്മി എസ്റ്റേറ്റ് വഴി സിഗ്നല്‍ പോയന്റ്, സൈലന്റ്വാലി, കുറ്റിയാര്‍, നെറ്റിമേട്, മാട്ടുപ്പെട്ടി, ഗുണ്ടുമല, വാഗുവരൈ, രാജമല, അഞ്ചാംമൈല്‍ വഴി തിരികെ സ്റ്റേഡിയത്തില്‍ എത്തും പ്രകാരമായിരുന്നു അള്‍ട്രാ ചലഞ്ച്. ഏഴു മണിക്കൂര്‍ 24 മിനിറ്റുകൊണ്ട് അള്‍ട്ര ചലഞ്ച് പൂര്‍ത്തിയാക്കി. എറണാകുളം ജില്ലയില്‍ എക്‌സൈസ് ജീവനക്കാരനായ ജെസ്റ്റിന്‍ ഒന്നാം സ്ഥാനത്തും പുണെ സ്വദേശി മുരളി കൃഷ്ണപിള്ള ഏഴു മണിക്കൂര്‍ 52 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തുമെത്തി. മൂന്നാര്‍ സ്വദേശി സിജു, എറണാകുളം സ്വദേശി ടി.എ. സോണി എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഞായറാഴ്ച 42.195 കിലോമീറ്ററുള്ള മൂന്നാര്‍ ഫുള്‍ മാരത്തണും 21.098 കിലോമീറ്ററുള്ള ഹാഫ് മാരത്തണും ജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കുമായുള്ള ഏഴ് കിലോമീറ്ററുള്ള റണ്‍ ഫോര്‍ ഫണ്‍ മാരത്തണും നടക്കും. ഡി.ടി.പി.സി, സ്‌പോര്‍ട്‌സ് അതോററ്റി ഓഫ് ഇന്ത്യ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിട്ടുള്ളത്. 2020, 21 വര്‍ഷങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് മാരത്തണ്‍ നടന്നിരുന്നില്ല. ​TDL MUNNAR MARATHON മൂന്നാര്‍ അള്‍ട്ര ചലഞ്ചില്‍ ജെസ്റ്റിന്‍ ഒന്നാം സ്ഥാനത്തോടിയെത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.