സോക്കർ സ്കൂൾ സമ്മർ ക്യാമ്പ് സമാപനം

തൊടുപുഴ: സോക്കർ സ്കൂളിന്‍റെ നേതൃത്വത്തിൽ നടന്നുവന്ന സമ്മർ ക്യാമ്പ്​ സമാപിച്ചു. സമാപന സമ്മേളനത്തിന്‍റെ ഉദ്​ഘാടനം ഇന്ത്യൻ ഫുട്ബാൾ ടീം അസിസ്റ്റന്‍റ്​ കോച്ച് ഡോ. രഞ്ജിത് നിർവഹിച്ചു. ഒളിമ്പ്യൻ സിനി ജോസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സോക്കർ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ എസ്. രാഹുൽ, മുൻ ദേശീയ താരവും സോക്കർ സ്കൂൾ പരിശീലകയുമായ അഞ്‌ജലി ജോസ്, മുൻ ദേശീയതാരം മിനി മോൾ, പരിശീലകാരായ ജിത്തു ജോർജ്, ടി.എസ്. അഭിഷേക് എന്നിവർ സംസാരിച്ചു. പി. എ. സലിംകുട്ടി സ്വാഗതവും സ്കൂൾ പരിശീലകൻ വി.ആർ. അമൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.