ഭക്ഷ്യവിഷബാധ: വിവരം നൽകാത്ത ആശുപത്രിക്ക്​ നോട്ടീസ്​

നെടുങ്കണ്ടം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സക്കെത്തിയ രോഗികളുടെ വിവരങ്ങള്‍ മറച്ചുവെച്ച സ്വകാര്യ ആശുപത്രിക്ക്​ പട്ടം കോളനി മെഡിക്കല്‍ ഓഫിസറുടെ നോട്ടീസ്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ വിവരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയെ യഥാസമയം അറിയിക്കാതിരിക്കുന്നതിനാണ്​ നോട്ടീസ്​. ഇത്തരം വിരങ്ങൾ മറച്ചുവെക്കുന്നത്​ കുറ്റകരമാണെന്നും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭാവിയിൽ ആരെങ്കിലും ചികിത്സക്കെത്തിയാല്‍ ബന്ധ​പ്പെട്ടവരെ രേഖാമൂലം അറിയിക്കണമെന്നും കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് നൽകിയ നോട്ടീസിൽ പറയുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മഞ്ഞപ്പെട്ടി ഭാഗത്ത് തിങ്കളാഴ്ച നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത എൺപതോളം പേർക്ക്​ ഭക്ഷ്യവിഷബാധ ഉണ്ടാകുകയും ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അവരില്‍ ചിലര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്‍റെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ ലോക്കൽ പബ്ലിക്​ ഹെൽത്ത്​ അതോറിറ്റി അധികൃതരെ അറിയിക്കാതിരുന്നതാണ്​ നോട്ടീസ്​ നൽകാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.