സൗജന്യ കോഴ്സിന്​ അപേക്ഷിക്കാം

ഇടുക്കി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കട്ടപ്പന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദേശീയ നഗര ഉപജീവന മിഷന്‍ നടത്തുന്ന ഫീല്‍ഡ് ടെക്നീഷന്‍-ഹോം അപ്ലയന്‍സസ് മൂന്നുമാസ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. കട്ടപ്പന നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരും ബി.പി.എല്‍ വിഭാഗത്തിൽപെട്ടവരോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനം ഉള്ളവരും ആയിരിക്കണം. ജൂണ്‍ രണ്ടുവരെ അപേക്ഷിക്കാം. ഫോൺ: 9744251846, 9447036714, 04868 250160. കൗമാരക്കാർക്ക്​ ബോധവത്​കരണം തൊടുപുഴ: ഇളംദേശം ഐ.സി.ഡി.എസ് പ്രോജക്ടിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലർമാർ 'കൂട്ട്' കര്‍മ പദ്ധതിയുടെ ഭാഗമായി കൗമാരക്കാർക്കായി ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡുതലങ്ങളിൽ ബോധവത്​കരണം സംഘടിപ്പിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച്​ വഴിത്തല ശാന്തിഗിരി കോളജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാർഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു. ജില്ല ശിശു സംരക്ഷണ യൂനിറ്റ്​, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്‌സൈസ്, പൊലീസ്, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. വൃക്ഷത്തൈ വിതരണം തൊടുപുഴ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വനം വകുപ്പിന്‍റെ വൃക്ഷത്തൈകള്‍ വിതരണത്തിന്​ തയാറായിട്ടുണ്ട്. വിദ്യാഭ്യാസ-തദ്ദേശ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവക്ക്​ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വകുപ്പ് നഴ്‌സറികളില്‍നിന്ന്​ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വിശദ വിവരങ്ങൾക്ക്​ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. തൊടുപുഴ, കട്ടപ്പന: 9946413435, 9946549361, പീരുമേട്, കുമളി: 9744182384, 9496745696. മൂന്നാര്‍, അടിമാലി: 6238161238, 9496100329.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.