അടിമാലിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

അടിമാലി: ഫാർമേഴ്സ് ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയും തൊടുപുഴ ചാഴികാട്ട്​ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ അഞ്ചിന് അടിമാലി ഗവ. ഹൈസ്കൂളിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യമായി അർബുദ പരിശോധന നടത്തും. കൂടാതെ അസ്ഥിരോഗം, ഉദരരോഗം, ജനറൽ സർജറി, ത്വക്, കണ്ണ്, ജനറൽ മെഡിസിൻ / പോസ്റ്റ് കോവിഡ് തുടങ്ങിയ വിഭാഗങ്ങൾക്കും ഓരോന്നിനും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് വീതവും സൗജന്യ പരിശോധന ഉണ്ടായിരിക്കും. എം.എം. മണി എം.എൽ.എ ഉദ്​ഘാടനം ചെയ്യും. അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.