നെടുങ്കണ്ടം: മലയാളിയുടെ ഭക്ഷണവിഭവങ്ങളുടെ പട്ടികയില്‍ എന്നും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കപ്പയുടെ വില ഇരട്ടിയായി. ഒരു കിലോ കപ്പയുടെ വില 40 രൂപയാണ്. ഏതാനും വർഷങ്ങളായി 20 രൂപയായിരുന്ന വിലയാണ് 40 ആയി കുത്തനെ ഉയര്‍ന്നത്. ചുരുക്കം ചില മാര്‍ക്കറ്റുകളില്‍ മാത്രം 35 രൂപക്കും വില്‍ക്കുന്നുണ്ട്. കപ്പ വേണ്ടത്ര ലഭ്യമല്ലാത്തതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി വില വർധിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് ആറു കിലോക്ക് 100 രൂപയായിരുന്നു. ഇന്ധനങ്ങളുടെയും പാചകവാതകത്തിൻെറയും പച്ചക്കറിയുടെയും വില വര്‍ധനക്ക് പിന്നാലെയാണ് സാധാരണക്കാരൻെറ വിശപ്പടക്കിയിരുന്ന കപ്പക്കും വില കുത്തനെ ഉയര്‍ന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍നിന്നുമാണ് കപ്പ എത്തുന്നത്. മൂന്ന് വര്‍ഷം മുമ്പ് 30 രൂപ വന്നതോടെ പലരും കപ്പകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. തുടര്‍ന്ന് വില കുത്തനെ ഇടിഞ്ഞ് 12 രൂപയും 15 രൂപയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.