ചിന്നക്കനാൽ മേഖലയിൽ വൈദ്യുതി തടസ്സം രൂക്ഷം

ബൈസൺവാലി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ചിന്നക്കനാൽ മേഖലയിൽ വൈദ്യുതി തടസ്സം രൂക്ഷമായി. മഴ പെയ്ത ഉടൻ വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണെന്ന്​ നാട്ടുകാർ പറയുന്നു. പിന്നെ മണിക്കൂറുകൾക്ക് ശേഷമായിരിക്കും വൈദ്യുതിയെത്തുക. രാത്രിയാണ്​ മുടങ്ങുന്നതെങ്കിൽ പിറ്റേന്ന്​ മാത്രമേ പുനഃസ്ഥാപിക്കൂ. കിലോമീറ്ററുകൾ അകലെയുള്ള കെ.എസ്.ഇ.ബി രാജകുമാരി സെക്‌ഷൻ ഓഫിസിന്​ കീഴിലാണ് ചിന്നക്കനാലും പരിസരവും. അതുകൊണ്ടുതന്നെ ചിന്നക്കനാലിലെ വൈദ്യുതി തടസ്സം പരിഹരിക്കാൻ ഏറെ സമയമെടുക്കും. രാത്രിയായാൽ കാട്ടാന ശല്യം കാരണം കെ.എസ്.ഇ.ബി ജീവനക്കാർക്ക് എത്താനാവില്ല. ചിന്നക്കനാലിൽ പുതിയ സെക്‌ഷൻ ഓഫിസ് അനുവദിക്കുകയോ ചിന്നക്കനാൽ മേഖലയിലെ വൈദ്യുതി വിതരണം ചിത്തിരപുരം സബ് സ്റ്റേഷനു കീഴിലാക്കുകയോ വേണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങിയതോടെ ഇവിടെയെത്തിയ വിനോദസഞ്ചാരികളും ബുദ്ധിമുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.