സാഹിത്യരചന മത്സരം

രാജാക്കാട്: കുട്ടികൾക്കും മുതിർന്നവർക്കുമായി ജില്ലതല നടത്തുന്നു. മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ ജില്ല കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കഥ, കവിത, ഉപന്യാസം, അനുഭവക്കുറിപ്പ് എന്നീ ഇനങ്ങളിലാണ് മത്സരം. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും. കലാ, സാഹിത്യ രംഗങ്ങളിൽ മികച്ച സംഭാവന നൽകിയ 10 പേരെ ആദരിക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ്​ പ്രീത് ഭാസ്കർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.ജെ. ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ടി. ഗീത സ്വാഗതവും സീതാകുമാരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.