തൊടുപുഴ: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോ. 36ആം സംസ്ഥാന സമ്മേളനം 25, 26 തീയതികളിൽ തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെൻഷനേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും നടത്തും. തൊടുപുഴ ഷെറോൺ കൾച്ചറൽ സെന്‍ററിൽ ബുധനാഴ്ച രാവിലെ 10ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും രാജ്യത്തെ വൈദ്യുതി മേഖല നിരവധി വെല്ലുവിളികളെ നേരിടുകയാണെന്നും നിയമപരമായ പിൻബലമില്ലാതെ പൊതുമേഖല സ്ഥാപനങ്ങളെ ആഗോള കുത്തക കമ്പനികൾക്ക് വിൽക്കുന്ന സാഹചര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള, സെക്രട്ടറിമാരായ വി. സന്തോഷ്‌കുമാർ, സി. ജനാർദനൻ നായർ, വൈസ് പ്രസിഡന്‍റ് ടി.വി. താഹകോയ, സ്വാഗതസംഘം കൺവീനർ കെ.സി. ഗോപിനാഥൻ നായർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. എൻ.ഡി.ആർ.എഫ് ദുരന്തസാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ഇടുക്കി: ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ജില്ലയില്‍ ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) എത്തി. കട്ടപ്പനയിലാണ് 20 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. ടീം കമാൻഡര്‍ അര്‍ജുന്‍ പാല്‍ രാജ്പതാണ് സംഘത്തെ നയിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച് സ്ഥിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.