മൂന്നാർ പുതിയ പാലത്തിന്‍റെ ഇരുമ്പ് തൂണുകൾ ദ്രവിക്കുന്നു

മൂന്നാർ: ടൗണിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച പാലത്തിന്‍റെ ഇരുമ്പ് തൂണുകൾ ദ്രവിച്ചുതുടങ്ങിയത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാട്ടുപ്പെട്ടി റോഡിൽനിന്ന്​ ടൗണിലേക്ക് നിർമിച്ച പാലമാണ് അപകടാവസ്ഥയിലായത്. ടൗണിൽ പതിറ്റാണ്ടുകൾക്ക് മുമ്പ്​ ബ്രിട്ടീഷുകാർ നിർമിച്ച ചർച്ചിൽ പാലത്തിന് സമാന്തരമായി നിർമിച്ചതാണിത്​. ചർച്ചിൽ പാലത്തിന് ഒരു തകരാറുമില്ലാതിരിക്കുമ്പോഴാണ് പുതിയ പാലം തുരുമ്പുപിടിച്ചുതുടങ്ങിയത്. ദിനേന നൂറുകണക്കിന് ആളുകളാണ് ഇതുവഴി യാത്രചെയ്യുന്നത്. പാലത്തിലെ തുരുമ്പിച്ച തൂണുകൾ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ചിത്രം 1 തുരുമ്പുപിടിച്ചുതുടങ്ങിയ പാലത്തിന്‍റെ തൂണുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.