സ്കൂൾ വാഹനപരിശോധന നാളെ മുതൽ

തൊടുപുഴ: സ്കൂൾ തുറക്കുന്നതിനോട്​ അനുബന്ധിച്ച്​ തൊടുപുഴ താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന ചൊവ്വാഴ്ച മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വാഹനങ്ങളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച്​ റോഡിൽ ഇറക്കാൻ യോഗ്യമാണെന്ന്​ ഉറപ്പാക്കിയ വാഹനങ്ങൾക്ക്​ മാത്രമേ ഫിറ്റ്​നസ്​ സ്റ്റിക്കർ നൽകൂ. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്​നസുമായി ബന്ധപ്പെട്ട്​​ സർക്കാർ പുറപ്പെടുവിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ സ്കൂൾ അധികൃതർ കർശനമായി പാലിക്കണമെന്ന്​ ജോയന്‍റ്​ ആർ.ടി.ഒ അറിയിച്ചു. ഇതു​സംബന്ധിച്ച അറിയിപ്പ്​ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക്​ നൽകിയിട്ടുണ്ട്​. കൂടുതൽ വിവരങ്ങൾക്ക്​ 9961993512, 9496339466 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പരിപാടികൾ ഇന്ന്​ ഉപ്പുകുന്ന്​ മൃഗാശുപത്രി ഉദ്​ഘാടനം. മ​ന്ത്രി ജെ. ചിഞ്ചുറാണി. രാവിലെ 11ന്​ രാജാക്കാട്​ എൻ.ആർ സിറ്റി എസ്​.എൻ.വി.എച്ച്​.എസ്​.എസ്​ ശ്രീനാരായണ ധർമവിചാര യജ്ഞം. സമാപന സമ്മേളനം. വെള്ളാപ്പള്ളി നടേശൻ. ഉച്ചക്ക്​ ​ മൂന്നിന്​. വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്​മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചതയപൂജ. രാവിലെ 10ന്​. കുഞ്ചിത്തണ്ണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുഞ്ചിത്തണ്ണി യൂനിറ്റ്​ സുവർണജൂബിലി ആഘോഷത്തി‍ൻെറയും സ്മാരക ഓഡിറ്റോറിയത്തി‍ൻെറയും ഉദ്​ഘാടനം. ഉച്ചക്ക്​ 2.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.