കട്ടപ്പന: ചേറ്റുകുഴി ഹോർട്ടി റിസേർച്ച് സെന്‍ററിൻെറ നടന്നു. ചേറ്റുകുഴി വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന സമ്മേളനം ചലച്ചിത്രതാരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. അവാർഡ് കമ്മിറ്റി ചെയർമാൻ ഫാ. ജോർജ് മണ്ഡപത്തിൽ അധ്യക്ഷതവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി കാലാവസ്ഥ വ്യതിയാനവും ഏലത്തിൻെറ ഉൽപാദനക്ഷമതയും വിഷയത്തിൽ പ്രഫ. എം. മുരുകൻ ക്ലാസ് നയിച്ചു. അഞ്ച് ഏക്കറിൽ താഴെ കൃഷിയിടമുള്ള മികച്ച ഏലക്കർഷകർ, രണ്ട് സെന്‍റിൽ താഴെ പച്ചക്കറി കൃഷി ചെയ്യുന്ന ജൈവപച്ചക്കറി കർഷകർ, യുവകർഷകർ, വയോധിക കർഷകർ, സമ്മിശ്ര കർഷകർ, സാഹസിക കർഷകർ എന്നിവർക്ക് കാഷ് അവാർഡും ഫലകവും നൽകി. രോഗികൾക്ക് ധനസഹായവും നൽകി. അബ്ദുൽ ഗഫൂർ, ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ, രാജശേഖരൻ നായർ കാവനാൽ, ജോസ് ഇലഞ്ഞിപുറം, പാപ്പച്ചി നന്ദികാട്ട് എന്നിവർ നേതൃത്വം നൽകി. പടം: കർഷകശ്രേഷ്ഠ അവാർഡ് ദാന സമ്മേളനം നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.