മൂന്നാർ-സൈലന്‍റ്​ വാലി-നെറ്റിക്കുടി ഉഴുതുമറിച്ച പാടംപോലൊരു റോഡ്​

മൂന്നാർ: നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലേക്കുള്ള റോഡ് തകർന്ന് ചളിക്കുണ്ടായി മാറിയിട്ടും അധികൃതർ അവഗണിക്കുന്നതായി ആക്ഷേപം. മൂന്നാർ-സൈലന്‍റ്​ വാലി - നെറ്റിക്കുടി റോഡാണ് നാല് വർഷമായി കാൽനടപോലും സാധ്യമല്ലാതെ തകർന്നുകിടക്കുന്നത്. മൂന്നാർ മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ സൈലന്‍റ്​ വാലി, നെറ്റിക്കുടി, ഗൂഡാർവിള, ഗ്രാംസ്ലാന്‍റ്​ എസ്റ്റേറ്റുകളിലേക്ക് പോകുന്ന പ്രധാന റോഡാണിത്. 2018ലെ പ്രളയത്തിൽ പൂർണമായും തകർന്ന പാതയാണ് ഇതുവരെ യാത്രായോഗ്യമാക്കാത്തത്. ദിനേന നൂറുകണക്കിന് ആളുകളും നിരവധി വാഹനങ്ങളും പോകുന്ന പാതയുടെ ഇപ്പോഴത്തെ അവസ്ഥ ഉഴുതുമറിച്ച പാടം പോലെയാണ്. എസ്റ്റേറ്റ് മേഖലയിലെ ആളുകൾക്ക് അത്യാവശ്യം വന്നാൽ ആശുപത്രിയിൽ പോകാൻപോലും ഈവഴി ഉപയോഗിക്കാൻ കഴിയില്ല. രോഗം ഗുരുതരമായ രണ്ടുപേരെ ഇതുവഴി ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമൂലം മരിച്ച സംഭവങ്ങളുമുണ്ട്​. സ്കൂൾ തുറക്കാറായതോടെ ഇതുവഴി കുട്ടികളെ അയക്കാനും രക്ഷിതാക്കൾ ഭയക്കുകയാണ്. നാലുവർഷമായി എല്ലാ അധികാരികൾക്കും അപേക്ഷനൽകി മടുത്തിരിക്കുകയാണ് നാട്ടുകാർ. ചിത്രം 1 തകർന്ന നെറ്റിക്കുടി റോഡ് ചിത്രം 2 നെറ്റിക്കുടി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.