റവന്യൂ ഭൂമിയിൽ ​കൈയേറ്റം; സ്റ്റോപ് മെമ്മോ നൽകി

മറയൂർ: കാന്തല്ലൂർ വില്ലേജ് പരിധിയിൽ ഗുഹനാഥപുരം കുട്ടിയാറിൽ റവന്യൂ ഭൂമി കൈയേറി ഷെഡ്​ നിർമിച്ച സംഭവത്തിൽ സ്റ്റോപ് മെമ്മോ നൽകി കേസെടുത്തു. കാന്തല്ലൂർ രാജേന്ദ്രന്​ എതിരെയാണ് റവന്യൂ വകുപ്പ് കേസെടുത്തത്. കുട്ടിയാറിൽ സ്വകാര്യ ഭൂമിയോട് ചേർന്നു കിടക്കുന്ന സ്ഥലത്താണ് കൈയേറ്റം. തഹസിൽദാറുടെ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ഷെഡ് പൊളിക്കാൻ ശ്രമിച്ചെങ്കിലും അധികൃതരെ തടയുകയായിരുന്നു. തുടർന്നാണ് സ്റ്റോപ് മെമ്മോ നൽകി കേസെടുത്തത്. TDL Kayetam കാന്തല്ലൂർ കുട്ടിയാറിൽ റവന്യൂസ്ഥലം കൈയേറി ഷെഡ്​ നിർമിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.